കണ്ണൂരിൽ പുതിയ ഐടി പാർക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഐടി മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ വർധിപ്പിക്കും.
എറണാകുളം-കൊരട്ടി, എറണാകുളം-ചേർത്ത, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലെ ഐടി ഇടനാഴികൾ വിപുലീകരിക്കും. കണ്ണൂർ വിമാനത്താവളം വികസിച്ചതോടുകൂടി കണ്ണൂരിൽ ഐടി വ്യവസാത്തിന് സാധ്യതകളുണ്ടാും. കൊല്ലത്ത് അഞ്ച ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി മേഖല സ്ഥാപിക്കും. ഐടി ഇടനാഴിയിൽ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. ഐടി കേന്ദ്രങ്ങൾക്കായി പദ്ധതിയിൽ പറഞ്ഞ തുകയ്ക്ക് പുറമെ കിഫ്ബി വഴി 100 കോടി രൂപ നൽകും.
ഐടി, ഐടി ഇതര വ്യവസായങ്ങൾക്കായി മതിയായ പരിശീലനം നേടിയവരെ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ, ഇന്റേൺഷിപ്പ് എന്ന നിലയിൽ അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് ഐടി സ്ഥാപനങ്ങളിൽ ആറ് മാസം ദൈർഖ്യമുള്ള പരിശീലന പരിപാടി ആരംഭിക്കും. 5000 രൂപ പ്രതിമാസം സർക്കാർ വിഹിതമായി നൽകും. നിയമിക്കുന്ന സ്ഥാപനങ്ങളും കുറഞ്ഞത് സർക്കാർ നൽകുന്ന വിഹിതം നൽകണം. മികവ് തെളിയിക്കുന്നവരെ സ്ഥാപനങ്ങൾക്ക് തന്നെ നിയമിക്കാൻ കഴിയും. 5000 പേർക്ക് ഈ വർഷം പദ്ധതിയുടെ ഭാഗമായി സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.