നിഖില്‍ തോമസിന്റെ എം കോം പ്രവേശനം സംബന്ധിച്ച് എംഎസ്‌എം കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വെെസ് ചാൻസിലര്‍ ഡോ.
മോഹനൻ കുന്നുമ്മല്‍.
തിരുവനന്തപുരം> നിഖില്‍ തോമസിന്റെ എം കോം പ്രവേശനം സംബന്ധിച്ച് എംഎസ്‌എം കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വെെസ് ചാൻസിലര്‍ ഡോ.
മോഹനൻ കുന്നുമ്മല്‍. സംഭവത്തില്‍ കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കും. നോട്ടീസില്‍ കോളേജ് പ്രിൻസിപല്‍ സര്‍വ്വകലാശാലയിലെത്തി മറുപടി നല്‍കണം. ആ കോളേജില്‍ ബി കോം തോറ്റ വിദ്യാര്‍ഥി എം കോമിന് ചേരാൻ ബികോം ജയിച്ചെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കുമ്ബോള്‍ എന്തുകൊണ്ട് പരിശോധിച്ചില്ലെന്നും വി സി ചോദിച്ചു.
നിലവില്‍ നിഖില്‍ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. കേരള സര്‍വ്വകലാശാലയില്‍ 75 ശതമാനം അറ്റൻഡൻസുള്ള ആള്‍ എങ്ങിനെ കലിംഗയില്‍ പോയി പഠിച്ചു. കലിംഗ സര്‍വ്വകലാശാല ഇങ്ങനൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെങ്കില്‍ പൊലീസില്‍ പരാതിപെടും. നിഖില്‍ കേരള സര്‍വ്വകലാശാലയില്‍ 3 വര്‍ഷവും ഇവിടെ പഠിച്ചതായും പരീക്ഷ എഴുതിയതായും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടിണ്ടെന്നും വിസി പറഞ്ഞു.
അതേസമയം നിഖില്‍ തോമസ് കലിംഗ സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ സഞ്ജീവ് ഗാന്ധി അറിയിച്ചു. നിഖിലിനെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.