ന്യൂഡല്‍ഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധ ഉണ്ടാകുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് പഠനം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്) മേധാവി ഡോ.
രാജീവ് ബാഹ്ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെ അപേക്ഷിച്ച് 40 മുതല്‍ 70 ശതമാനം വരെ കൂടുതലാണ് നിപ വൈറസ് ബാധിതരുടെ മരണ സാധ്യത. കോവിഡ് വൈറസില്‍ ഇത് 2-3 ശതമാനം വരെയാണ്.
കേരളത്തില്‍ നിപ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആസ്ട്രേലിയയില്‍ നിന്ന് 20ലേറെ ഡോസുകള്‍ മോണോക്ലോണല്‍ ആന്റിബോഡി ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2018ല്‍ സമാനരീതിയില്‍ ആന്റിബോഡി ആസ്ട്രേലിയയില്‍ നിന്ന് എത്തിച്ചിരുന്നു. നിലവില്‍ 10 രോഗികള്‍ക്കുള്ള ആന്റിബോഡി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ആന്റിബോഡി ചികിത്സയിലൂടെ ഇന്ത്യക്ക് പുറത്ത് നിപ ബാധിച്ച 14 പേരെ സുഖപ്പെടുത്താൻ സാധിച്ചതായും ഡോക്ടര്‍ അവകാശപ്പെട്ടു.