സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം വര്‍ധിപ്പിക്കണമെന്ന നടൻ നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം വര്‍ധിപ്പിക്കണമെന്ന നടൻ നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വെച്ച് നിവിൻ പോളിയെ കണ്ടിരുന്നുവെന്നും സംസാരത്തിനിടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിൻ ഉന്നയിച്ചെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.