സംസ്ഥാനത്ത് നിറഞ്ഞ പിന്തുണയോടെ നോട്ട

June 5, 2024
31
Views

തിരുവനന്തപുരം: സംസ്ഥാനത്ത് നിറഞ്ഞ പിന്തുണയോടെ നോട്ടസാന്നിധ്യമറിയിക്കുന്നു.

കേരളത്തില്‍ നോട്ടയ്ക്ക് (നണ്‍ ഒഫ് ദ എബൗ) കിട്ടിയത് 15.5 ലക്ഷം വോട്ടുകള്‍.

ആറ്റിങ്ങലിലും (9,580) മാവേലിക്കരയിലും (9,575) വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് നോട്ട സ്വന്തമാക്കി.

ഇടതുമുന്നണി വിജയിച്ച ആലത്തൂരില്‍ 11,918, കേരളാ കോണ്‍ഗ്രസ് വിജയിച്ച കോട്ടയത്ത് 11,852 എന്നിങ്ങനെയും നോട്ടയ്ക്ക് വോട്ട് ലഭിച്ചു.

മറ്റ് മണ്ഡലങ്ങളില്‍ ഇങ്ങനെ:കാസർകോട് 5,536, കണ്ണൂർ 8,426, വടകര 2,849, വയനാട് 6,992, കോഴിക്കോട് 6,233, പാലക്കാട് 8,720, ചാലക്കുടി 8,056, എറണാകുളം 7,758, ഇടുക്കി 9,519, ആലപ്പുഴ 7,252, മാവേലിക്കര 9,575, പത്തനംതിട്ട 8,006, തിരുവനന്തപുരം 6,684, മലപ്പുറം 6,650, പൊന്നാനി 6,382, കൊല്ലം 6,405, തൃശൂർ 6,072.മദ്ധ്യപ്രദേശിലെ ഇൻഡോറിലും രണ്ടാം സ്ഥാനം സ്വന്തമാക്കി നോട്ട.

ആകെ 14 സ്ഥാനാർത്ഥികളാണ് ഇൻഡോറില്‍ മത്സരിച്ചത്.

മൂന്നാം സ്ഥാനത്തെത്തിയ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ സഞ്ജയ്ക്ക് 51659 വോട്ടുകളാണ് മാത്രമാണ് ലഭിച്ചത്.2,18,674 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്.

12,26,751 വോട്ടുമായി ബി.ജെ.പിയുടെ സിറ്റിംഗ് എം.പി ശങ്കർ ലാല്‍വനി ഒന്നാം സ്ഥാനം നേടി. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബം പത്രിക പിൻവലിച്ച്‌ ബി.ജെ.പിയില്‍ ചേർന്നിരുന്നു.

ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന കോണ്‍ഗ്രസ് ആഹ്വാനം ജനങ്ങളും അണികളും ഏറ്റെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *