സംസ്ഥാനത്ത് വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍: സമൂഹവ്യാപന ഭീതിയിൽ കേരളം

January 1, 2022
83
Views

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച്. ഇതോടെ സമൂഹവ്യാപന ഭീതിയിൽ കേരളം. അതീവ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 107 ആയി ഉയര്‍ന്നതോടെ മഹാരാഷ്ട്രയ്ക്കും ഡെൽഹിക്കുമൊപ്പം കേസുകള്‍ 100 കടന്ന മൂന്നു സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവുമെത്തി.

ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നുവന്ന 52 പേര്‍ക്കും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുവന്ന 41 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ടുപേര്‍ക്ക് വിദേശ സമ്പര്‍ക്കമില്ലാത്തതാണ് ആശങ്കയേറ്റുന്നത്. തിരിച്ചറിയാത്ത ഒമിക്രോണ്‍ ബാധിതര്‍ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എത്രയും പെട്ടെന്ന് രോഗബാധിതരെ തിരിച്ചറിയാൻ കഴിയുന്ന ആന്റിജൻ പരിശോധന നടത്തണമെന്നാണ് വിദഗ്ധരുടെ നിർദേശം. ആന്റിജൻ പരിശോധനയിലൂെട കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറന്റീനിലാക്കിയാൽ ഒമിക്രോൺ വ്യാപനവും നിയന്ത്രിക്കാനാകും. സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരിൽ കൂടുതലും ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്. ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് നിലവിൽ സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരിക്കുന്നത്. ഇവർ പൊതു സമൂഹവുമായി ഇടപഴകുന്നത് തടയാൻ നടപടിയില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *