ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ മാർച്ചിൽ തയ്യാറാവുമെന്ന പ്രതീക്ഷയിൽ ഫൈസർ

January 11, 2022
295
Views

മാൻഹാറ്റൻ: പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ മാർച്ചിൽ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസർ. സർക്കാരിന്റെ താൽപര്യം കണക്കിലെടുത്ത് വാക്‌സിൻ ഡോസുകളുടെ നിർമാണം നടന്നുവരുന്നതായി ഫൈസർ ചീഫ്. എക്സിക്യൂട്ടീവ് ഓഫീസർ ആൽബർട്ട് ബൗർല സിഎൻബിസിയോട് പറഞ്ഞു.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ഒമിക്രോൺ വകഭേ​ദം ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് പുതിയ വാക്‌സിൻ മാർച്ചോടെ തയ്യാറാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള രണ്ട് വാക്‌സിൻ ഷോട്ടുകളും ഒരു ബൂസ്റ്ററും ഒമിക്രോണിൽ നിന്നുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷണം നൽകിയിട്ടുണ്ടെന്നും ആൽബർട്ട് ബൗർല പറഞ്ഞു.

പുതിയ വകഭേദമായ ഒമിക്രോൺ അതിവേ​ഗത്തിൽ പകരുന്നതാണെന്നും വാക്സിൻ ഒമിക്രോണിനെ പ്രതിരോധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നതെന്നും ബൗർല വ്യക്തമാക്കി. ഒമിക്രോൺ വകഭേദം അതിവേ​ഗത്തിൽ വ്യാപിക്കുന്നതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ആർജിത പ്രതിരോധശേഷി കൂടുതലുള്ള രാജ്യങ്ങളിൽ അടക്കം ഒമിക്രോൺ അതിവേഗം പടരുന്നു. എന്നാൽ ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

രോ​ഗപ്രതിരോധശേഷിയെ മറികടക്കാനുള്ള വൈറസിന്റെ കഴിവാണോ വർധിച്ച വ്യാപന ശേഷിയാണോ അതോ ഇവ രണ്ടും ചേർന്നതാണോ ഇതിന് പിന്നിലെന്ന് ഉറപ്പാക്കാനായിട്ടില്ല. വൈറസിന്റെ തീവ്രത സംബന്ധിച്ചും വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും വ്യക്തമാകാൻ ഇനിയും സമയം വേണ്ടിവരുമെന്ന് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടി.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *