ന്യൂ ഡെൽഹി: കൊറോണ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ തിരിച്ചറിയാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിനാൽ പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകുകയും ചെയ്തു.
കേന്ദ്ര ആരോഗ്യമന്ത്രാലയം അന്താരാഷ്ട്ര യാത്രാ മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരെ വിമാനത്താവളങ്ങളിൽ നിർബന്ധിച്ച് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും മന്ത്രാലയം അറിയിച്ചു.