ജിഎസ്ടി വരുമാനംറെക്കോർഡിൽ; ജനുവരിയിൽ കിട്ടിയത് 1.38 ലക്ഷം കോടി

February 1, 2022
216
Views

ജനുവരി മാസത്തിലെ ജിഎസ്ടി കളക്ഷൻ 1.38 ലക്ഷം കോടി കടന്നു. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ജനുവരി 2022 ലെ ജിഎസ്ടി വരുമാനം 138394 കോടി രൂപയാണ്. 2021 ജനുവരിയെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ് വരുമാനത്തിൽ ഉണ്ടായത്. 2020 ജനുവരി മാസത്തെ അപേക്ഷിച്ച് വർധന 25 ശതമാനമാണ്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം 2022 ജനുവരി മാസത്തിൽ 26 ശതമാനം ഉയർന്നു.

ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ 12 ശതമാനം വർധന രേഖപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് ബജറ്റിന് തൊട്ടുമുൻപ് പുറത്തുവിട്ടത്. സെൻട്രൽ ഡിഎസ്ടി 24674 കോടി രൂപയാണ്. സ്റ്റേറ്റ് ജിഎസ്ടി 32016 കോടി രൂപ. സംയോജിത ജിഎസ്ടി 72030 കോടി രൂപയുമാണ്

സെസ് 9674 കോടി രൂപയാണെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിലെ ജിഎസ്ടി വരുമാനം 129780 കോടി രൂപയായിരുന്നു. നവംബറിൽ 1.31 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2021 ഏപ്രിൽ മാസത്തിൽ നേടിയ 139708 കോടി രൂപയാണ് ജിഎസ്ടി വരുമാനത്തിലെ ഒരു മാസത്തെ ഏറ്റവും ഉയർന്ന കളക്ഷൻ.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *