സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പാളി

August 24, 2023
19
Views

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകള്‍ തയ്യാറായത്.

മറ്റ് ജില്ലകളില്‍ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്‌സ് എന്നിവ എത്തിയിട്ടില്ല.കിറ്റിന് അര്‍ഹരായ മഞ്ഞ കാര്‍ഡുകാര്‍ക്ക് ഇന്നുമുതല്‍ റേഷൻ കടകളില്‍ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മില്‍മയില്‍ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ് കിറ്റില്‍ ഇല്ലാത്തത്. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക.

തേയില( ശബരി)–100 ഗ്രാം, ചെറുപയര്‍ പരിപ്പ്‌–250ഗ്രാം, സേമിയ പായസം മിക്‌സ്‌(മില്‍മ)‌–250 ഗ്രാം , നെയ്യ്‌( മില്‍മ)–50 മില്ലി, വെളിച്ചെണ്ണ (ശബരി) ‌–അരലിറ്റര്‍, സാമ്ബാര്‍പ്പൊടി( ശബരി)–100 ഗ്രാം, മുളക്‌ പൊടി( ശബരി)–100ഗ്രാം, മഞ്ഞള്‍പ്പൊടി( ശബരി)–100 ഗ്രാം, മല്ലിപ്പൊടി( ശബരി)–100ഗ്രാം, ചെറുപയര്‍–500ഗ്രാം, തുവരപ്പരിപ്പ്‌–250ഗ്രാം, പൊടി ഉപ്പ്‌-ഒരുകിലോ, കശു വണ്ടി–50 ഗ്രാം, തുണി സഞ്ചി–1 എന്നിവയാണ്‌ കിറ്റിലുണ്ടാകുക.

റേഷൻ കാര്‍ഡുകാര്‍ അതാത്‌ റേഷൻ കടകളില്‍നിന്ന്‌ പരമാവധി കിറ്റുകള്‍ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ്‌ വരുത്തിയതെന്നും ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. 27 നകം കിറ്റ്‌ വിതരണം പൂര്‍ത്തീകരിക്കും. ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ റേഷൻ കടകള്‍ പ്രവര്‍ത്തിക്കും. കിറ്റ്‌ വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം തമ്ബാനൂരില്‍ ബുധനാഴ്‌ച ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *