ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ഇന്നുമുതല്‍ കൂടുതല്‍ നികുതി; 28 ശതമാനം ജി എസ് ടി

October 1, 2023
53
Views

പണം ഉള്‍പ്പെട്ട ഓണ്‍ലൈൻ ഗെയിമിങ്, കസിനോ, കുതിരപന്തയം എന്നിവയ്ക്ക് ജി എസ് ടി കൂടും.

ന്യൂഡല്‍ഹി: പണം ഉള്‍പ്പെട്ട ഓണ്‍ലൈൻ ഗെയിമിങ്, കസിനോ, കുതിരപന്തയം എന്നിവയ്ക്ക് ജി എസ് ടി കൂടും. ഇന്നുമുതല്‍ കാശ് വച്ചുള്ള കളിക്ക് 28 ശതമാനം ജി എസ് ടി ബാധകമാകും.

ഇതുവരെ 18 ശതമാനം ആയിരുന്നു നികുതി.

നികുതി വര്‍ദ്ധിപ്പിക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. കമ്ബനികളാണ് നികുതി ഈടാക്കുന്നതും സര്‍ക്കാരിലേക്ക് അടയ്ക്കുന്നതും. നിയമഭേദഗതിയനുസരിച്ച്‌ വിദേശ ഗെയിമിങ് കമ്ബനികളും ഇന്ത്യയില്‍ ജി എസ് ടി രജിസ്ട്രേഷൻ എടുക്കണം.

കര്‍ണാടക അടക്കം പല സംസ്ഥാനങ്ങളും സംസ്ഥാന ജിഎസ്ടി നിയമവും ഭേദഗതി ചെയ്ത് ഓര്‍ഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച ഓര്‍ഡിനൻസൊന്നും ഇറക്കിയിട്ടില്ല. ഇത് ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഗെയിമിങ് കമ്ബനികളുടെ വാദം. സംസ്ഥാനത്ത് ഓണ്‍ലൈൻ ഗെയിമിങ് കമ്ബനികളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *