അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് ഫ്ലക്സ് ബോര്‍ഡ്
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി.
കൊല്ലം ജില്ലയിലെ നെടുമ്ബന നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയാണ് കോണ്‍ഗ്രസ് നേതാവ് ആദരാഞ്ജലികള്‍ നേര്‍ന്ന് ഫ്ലക്സ് സ്ഥാപിച്ചത്രാഷ്ട്രീയപരമായി എതിര്‍ച്ചേരിയിലാണെങ്കിലും സിപിഎമ്മിലെ പല നേതാക്കളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ വിയോജിപ്പുകളെ വകഞ്ഞുമാറ്റി വ്യക്തിബന്ധങ്ങളില്‍ ഊഷ്മളത കാത്തുസൂക്ഷിക്കുവാൻ വലിയതാല്പര്യമാണ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറഞ്ഞിരുന്നുതലസ്ഥാനത്ത് ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന പ്രസിഡന്‍റ് എംവി ഗോവിന്ദനും അടക്കമുള്ള നേതാക്കള്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുഉമ്മൻചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം.1970 മുതല്‍ക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.