ക്രിസ്തുവിനായി സമർപ്പിത ജീവിതം നയിക്കുന്ന സന്ന്യാസ സമൂഹത്തെ അവഹേളിച്ചു കൊണ്ടാണോ ഒരു സൃഷ്ടി ആവിഷ്കരിക്കേണ്ടത്????…..
വ്യത്യസ്ത വിശ്വാസ സമൂഹങ്ങൾ സ്നേഹത്തിലും സാഹോദര്യത്തിലും കഴിയുന്ന ഈ നാട്ടിൽ, കേവലം ഒരു മതവിഭാഗത്തിന്റെ വിശ്വാസ ചര്യകളെയും ജീവിതങ്ങളെയും, കേവല പ്രശസ്തിയ്ക്കും, പേരിനും വേണ്ടി ഈ രീതിയിൽ അപമാനിക്കുന്നത് കൊണ്ട് അത്തരക്കാർ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിനു നൽകുന്നത്???….
ആവിഷ്കാര സ്വാതന്ത്ര്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ അംഗീകരിക്കുമ്പോഴും, അത് മതവികാരങ്ങളെ അങ്ങേയറ്റം വൃണപ്പെടുത്തുന്ന തലത്തിലേയ്ക്ക് മാറുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണം. അത് കേവലം ഒരു വിശ്വാസ സമൂഹത്തിൽ നിന്ന് മാത്രമല്ല കേരള സമൂഹം ഒന്നാകെ ഇത്തരം അനഭിലഷണീയമായ പ്രവർത്തനങ്ങൾക്കെതിരെ ഒറ്റകെട്ടായി പ്രതിഷേധിക്കണം….
അതേ ഞങ്ങൾ ക്രൈസ്തവരാണ്. സ്നേഹം കൊണ്ട് ലോകം കീഴടക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികൾ. തിന്മയ്ക്കെതിരെ ചാട്ടവാർ എടുത്ത അതേ ക്രിസ്തുവിന്റെ അനുയായികൾ
ഞങ്ങളുടെ വിശ്വാസ സത്യങ്ങൾക്ക് മേൽ കടന്നു കയറുന്ന, ഞങ്ങളുടെ സന്ന്യാസിനികളുടെ സമർപ്പിത ജീവിതത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അവഹേളിക്കുന്ന കുൽസിത ശക്തികൾക്കെതിരെ പ്രതിഷേധത്തിന്റെ ചാട്ടവാർ ഉയർത്തി ഞങ്ങൾ ഉണ്ടാകും.
പ്രതിഷേധത്തിന്റെ, പ്രതികരണത്തിന്റെ ചാട്ടവാറടി ഒച്ചകൾ സമൂഹത്തിൽ നിന്നും ഉയരട്ടെ…
കെ.സി.വൈ.എം.
കൊല്ലം രൂപത