ഓറഞ്ചിന്‍റെ തൊലി കൊണ്ട് മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം; ഉപയോഗം ഇങ്ങനെ

September 28, 2023
42
Views

ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാല്‍ സമ്ബന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചര്‍മ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി.

ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാല്‍ സമ്ബന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചര്‍മ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി.

ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികള്‍ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തില്‍ സൂക്ഷിക്കുക. ശേഷം ഇത് ഉപയോഗിച്ച്‌ പല തരം ഫേസ് പാക്കുകള്‍ തയ്യാറാക്കാം. അവയില്‍ ചിലത് നോക്കാം.

ഓറഞ്ച് പൊടിച്ചത് ഒരു സ്പൂണ്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ ‌തേൻ എന്നിവ കുഴമ്ബ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന്ശേഷം റോസ് വാട്ടര്‍ ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് ഈ ഫേസ് പാക്ക്. ആഴ്ചയില്‍ രണ്ടുതവണ വരെ ഈ ഫേസ് പാക്ക് ഉപയോഗിക്കാം.

മൂന്ന് ടീസ്പൂണ്‍ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും.

ഒരു വലിയ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും സമം റോസ് വാട്ടറും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി നാല്‍പത് മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒരു തവണ ഈ ഫേസ് പാക്കിട്ടാല്‍ ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും നീങ്ങി ചര്‍മ്മം വൃത്തിയാകും.

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്‌ക്കാനും, ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *