അറബിക്കടലില്‍ ചക്രവാത ചുഴി: സംസ്ഥാനത്ത് 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അടുത്ത നാല് ദിവസം മഴ

October 12, 2021
346
Views

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒമ്ബത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബുധനാഴ്ച ഉച്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ബുധനാഴ്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *