മൂന്നാര്‍: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുകൊമ്ബന്‍ പടയപ്പയുടെ പരാക്രമം തുടരുന്നു. ഇന്നലെ രാത്രി മൂന്നാര്‍ മറയൂര്‍ പാതയില്‍ രാജമലയ്ക്ക് സമീപം തമിഴ്നാട് ആര്.ടി.സിയുടെ ബസ് പടയപ്പ തടഞ്ഞു.
തമിഴ്നാട്ടിലേക്ക് പോയ ബസ് മണിക്കൂറോളം തടഞ്ഞിട്ട ശേഷം ബസിന്റെ ചില്ലും പടയപ്പ തകര്‍ത്തു.
പിന്നീട് നിരവധി സമയത്തിന് ശേഷമാണ് കൊമ്ബന് കാട് കയറിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി നയമക്കാട് കന്നിമല എസേ്റ്ററ്റുകളില് ഉള്‍പ്പെടെ ജനവാസ മേഖലകളില്‍ കൊമ്ബന് ഇറങ്ങുന്നുണ്ടെങ്കിലും തുരത്തി ഓടിക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. ആനയ്ക്ക് മദപ്പാടുള്ളതായി കണ്ടെത്തിയെങ്കിലും വനം വകുപ്പൊ ആര്.ആര്.ടി സംഘമോ തോട്ടം തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.