മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം

March 3, 2024
31
Views

ഇടുക്കി : മൂന്നാര്‍ കന്നിമല ഫാക്ടറി ഡിവിഷന് സമീപം അഞ്ചംഗ കുടുംബം യാത്ര ചെയ്തിരുന്ന ജീപ്പിനു നേരെയാണ് പടയപ്പയുടെ ആക്രമണം നടത്തിയത്.ഇന്നലെ രാത്രി 11 30 ഓടുകൂടിയായിരുന്നു സംഭവം.

മൂന്നാര്‍ കന്നിമല ഫാക്ടറി ഡിവിഷന് സമീപം ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയ അഞ്ചംഗ കുടുംബത്തിന് നേരെയാണ് പടയപ്പ ആക്രമണം നടത്തിയത്.

രാത്രി ആയതിനാല്‍ ഇരുട്ടിന്റെ മറവില്‍ നിന്ന പടയപ്പയെ ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ജീപ്പിന് മുന്‍പിലേക്ക് പടയപ്പ എത്തുകയായിരുന്നു. ജീപ്പിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.മൂന്നാര്‍ടൗണ്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്,മറയൂര്‍- മൂന്നാര്‍ പാത എന്നിവിടങ്ങളില്‍ പതിവായി ഇറങ്ങാറുള്ള ഒറ്റയാന്‍ പടയപ്പ പൊതുവേ ശാന്തനായിരുന്നു .

അതുകൊണ്ടുതന്നെ മൂന്നാര്‍ നിവാസികള്‍ കാട്ടാനയുടെ അടുത്ത് ചെല്ലുക പതിവാണ്. എന്നാല്‍ പതിവിന് വിപരീതമായി ഇപ്പോള്‍ പടയപ്പ ആക്രമണകാരിയാണ്. കാട്ടാനയുടെ ആക്രമണ സ്വഭാവം നിരീക്ഷിച്ച വനവകുപ്പ് ഒറ്റയാന്‍ മദപ്പാടിലാണ് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുമ്ബത്തെ പോലെ കാട്ടാനയോട് ഇടപഴകാന്‍ ശ്രമിക്കരുതെന്നും രാത്രികാലങ്ങളില്‍ മേഖലയില്‍ ഇരുചക്രവാഹനത്തിനുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും റോഡില്‍ ആനയെ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ വഴി വനവകുപ്പിന്റെ സേവനം തേടണം എന്നും വനംവകുപ്പ് പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *