വീണ്ടും ന്യായീകരിച്ച്‌ പാലാ ബിഷപ്; ‘മതേതര വഴിയില്‍ സഞ്ചരിച്ച്‌ വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്ക’

October 2, 2021
146
Views

നര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സ്വന്തം നിലപാടുകളെ ന്യായീകരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്‌ ദീപിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹത്തിന്റെ ന്യായീകരണം.

കപടമതേതരത്വം രാജ്യത്തെ നശിപ്പിക്കുമന്നും മതേതരവഴിയിലൂടെ വര്‍ഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്നും ബിഷപ് ആശങ്കപ്പെടുന്നു. മഹാത്മാ ഗാന്ധി വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന്റെ ഉദ്ധരണികളും സമൃദ്ധമായുള്ള ലേഖനത്തില്‍ മതേതരത്വത്തിന്റെ പേരില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയാനാവില്ലെന്നും ബിഷപ് വ്യക്തമാക്കുന്നു. അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതാണ് യഥാര്‍ഥ സെക്കുലറിസമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ പഠിക്കണമെന്നാണ് ബിഷപ്പിന്റെ ഉപദേശം. തെറ്റുകള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് മതമൈത്രി തകരില്ലെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നവെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *