തിരുവനന്തപുരം: മുന്‍ മന്ത്രി കെ. എം മാണിയുടെ പേരില്‍ ഇനി പാലാ ബൈപ്പാസ് അറിയപ്പെടും. പാലാ ബൈപ്പാസിന് രൂപം നല്‍കിയതും, സ്വപ്‌ന തുല്യമായി ബൈപ്പാസിനെ കണ്ട വ്യക്തിയായിരുന്നു മുന്‍ മന്ത്രി കെ. എം മാണി.
ബൈപ്പാസിനായി സ്വന്തം വസ്തു സൗജന്യമായി അദ്ദേഹം വിട്ടു നല്‍കിയിരുന്നു. അതിനാല്‍ മരിച്ചു പോയ മുന്‍ മന്ത്രിയുടെ പേരില്‍ ബൈപ്പാസ് റോഡ് അറിയപ്പെടണമെന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ എടുത്തത്.
ഇതോടെ പാലാ പുലിയന്നൂര്‍ ജങ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജങ്ഷന്‍ വരെയുള്ള റോഡ് കെ.എം മാണിയുടെ പേരിലാണ് ഇനി അറിയികു.