നിങ്ങളുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ലോകത്തിലെ ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയില്‍ ഇടം നേടി
ന്യൂുഡല്‍ഹി: നിങ്ങളുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ലോകത്തിലെ ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയില്‍ ഇടം നേടി കേരളത്തിന്റെ കോഴിക്കോടൻ രുചിപ്പെരുമ.
കോഴിക്കോട്ടെ പാരഗണ്‍ റസ്റ്റാറന്റാണ് പ്രശസ്തമായ ഫുഡ് ട്രാവല്‍ ഓണ്‍ലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയില്‍ 11ാം സ്ഥാനത്തെത്തിയത്. ഹോട്ടലിലെ ഏറ്റവും വിശിഷ്ടമായ വിഭവമായി ബിരിയാണിയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്,
ലോകത്തിലെ ഏറ്റവും മികച്ച 150 ഐതിഹാസിക റെസ്റ്റാറന്റുകളുടെ പട്ടികയിലാണ് പാരഗണ്‍ ഇടം നേടിയതെന്നത് ശ്രദ്ധേയമാണ്. പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആകെ ഏഴ് റസ്റ്റാറന്റുകള്‍ മാത്രമാണ് ഇടംനേടിയത്. അതില്‍ ഒന്നാംസ്ഥാനത്താണ് പാരഗണ്‍.
ഈ ഫുഡ് ജോയിന്റുകള്‍ ഭക്ഷണം കഴിക്കാനുള്ള ഇടങ്ങള്‍ മാത്രമല്ല. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങള്‍, ഗാലറികള്‍, സ്മാരകങ്ങള്‍ എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന ലക്ഷ്യസ്ഥാനങ്ങളെന്നാണ് ടേസ്റ്റ് അറ്റ്ലസ് വിശേഷിപ്പിച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗ്‌മുള്ളര്‍ റസ്റ്റാറന്റ് ആണ് പട്ടികയില്‍ ഒന്നാമത്. ഒരു നൂറ്റാണ്ടിലേറെയായി ഒറ്റ വിഭവമായ ഷ്‌നിറ്റ്‌സെല്‍ വീനര്‍ ആര്‍ട്ടിലാണ് ഈ റെസ്റ്റാറന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യു,.എസിലെ ന്യൂയോര്‍ക്ക് നഗരത്തിലുള്ള കാറ്റ്‌സിന്റെ ഡെലിക്കേറ്റ്‌സെൻ, ഇന്തോനേഷ്യയിലെ സനൂറിലുള്ള വാറുംഗ് മാക് ബെംഗ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ .
പരമ്ബരാഗത മലബാര്‍ പാചകരീതിയുടെ വൈശിഷ്ട്യത്താല്‍ പ്രശസ്തമായ കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ ഭക്ഷണശാലകളില്‍ ഒന്നാണ് പാരഗണ്‍ റസ്റ്റാറന്റ്. ലോകത്തെ ഐതിഹാസികമായ 11ാമത്തെ റസ്റ്റാറന്റായി അതിനെ തിരഞ്ഞെടുത്തിരിക്കുന്നു. ബിരിയാണിയാണ് ഇവിടുത്തെ സവിശേഷ വിഭവം. പ്രദേശത്തെ സമ്ബന്നമായ ഭക്ഷണ പാരമ്ബര്യത്തിന്റെ ചിഹ്നമാണ് ഈ ഭക്ഷണശാല. അരി, മാംസം, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ ചേരുന്ന ബിരിയാണി ഇവിടുത്തെ മികച്ച വിഭവം. പരമ്ബരാഗതവും പ്രാദേശികമായി കിട്ടുന്ന ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ് ഈ ബിരിയാണിയെന്ന് ടേസ്റ്റ് അറ്റ്‌ലസ് കുറിക്കുന്നു.
മുഗളായ് ഭക്ഷണരീതികള്‍ക്ക് ഏറെ പ്രശസ്തമായ ലക്നൗവിലെ തുണ്ടേ കബാബിയാണ് 12-ാം സ്ഥാനത്ത്.
.കൊല്‍ക്കത്തയിലെ പീറ്റര്‍ ക്യാറ്റ്, മുര്‍ത്തലിലെ അംരിക് സുഖ്‌ദേവ് ധാബ, ബാംഗ്ലൂരിലെ മാവലി ടിഫിൻ റൂം, ഡല്‍ഹിയിലെ കരീംസ്, മുംബയിലെ റാം ആശ്രയ എന്നിവ യഥാക്രമം 17, 23, 39, 87, 112, സ്ഥാനങ്ങളിലാണ്.