മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം.
മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം.
ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ത്യ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന മൊയ്സുവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം. രാജ്യത്തിന്റെ ഏറ്റവും ദീര്‍ഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത് രാജ്യത്തിന്റെ വികസനത്തിന് അത്യന്തം ഹാനികരമാകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.മാലദ്വീപിന്റെ കഴിഞ്ഞകാല ഭരണാധികാരികള്‍ ചെയ്തത് പോലെ ജനങ്ങളുടെ നന്മയ്ക്കായി എല്ലാ വികസന പങ്കാളികളുമായും പ്രവര്‍ത്തിക്കാന്‍ രാജ്യത്തെ തുടര്‍ച്ചയായ സര്‍ക്കാരുകള്‍ക്ക് കഴിയണമെന്ന നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.