ദത്ത് വിവാദം: അനുപമയുടെ അച്ഛനെതിരെ സി.പി.എം. നടപടി, പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റി നിര്‍ത്തും

October 27, 2021
221
Views

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെതിരെ പാര്‍ട്ടി നടപടി. സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ജയചന്ദ്രനെ നീക്കി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

പാര്‍ട്ടി പരിപാടികളില്‍ പങ്കടുക്കുന്നതിനും ജയചന്ദ്രനു വിലക്കുണ്ട്. ഇന്ന് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏരിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം എന്നാണ് വിവരം.

യോഗത്തില്‍ ജയചന്ദ്രനെതിരെ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം. യോഗത്തില്‍ ജയചന്ദ്രനും പങ്കെടുത്തിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *