സിപിഎം ഏരിയാ കമ്മറ്റിയംഗം പ്രസിഡന്റായ മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു.
പത്തനംതിട്ട: സിപിഎം ഏരിയാ കമ്മറ്റിയംഗം പ്രസിഡന്റായ മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം തൊടാൻ മടിച്ച ഈ വിഷയത്തിൽ സോഷ്യൽ മീഡിയ ഇടപെടൽ വലുതായിരുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തായതോടെ സഹകാരികൾ ഇളകി. ബാങ്കിന് മുന്നിൽ അവർ സമരം തുടങ്ങി. അതോടെയാണ് മുഖ്യധാരാ മാധ്യമങ്ങളും ഈ വാർത്ത ഏറ്റു പിടിച്ചത് .
വ്യാജവാർത്ത നൽകിയെന്ന മട്ടിൽ സെക്രട്ടറിയും പ്രസിഡന്റും സിപിഎം സൈബർ സംഘവും പ്രചാരണം നടത്തി. എന്നാലിതാ, ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. ജോഷ്വായുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഉത്തരവിട്ടത്.