പേടിഎം കാര്‍ഡ് സൗണ്ട് ബോക്സ് പുറത്തിറക്കി

September 7, 2023
35
Views

ഇന്ത്യയിലെ പ്രമുഖ പണമിടപാട്, ധനകാര്യ സേവന കമ്ബനിയും ക്യുആര്‍, മൊബൈല്‍ പെയ്മെന്റുകളുടെ പതാകവാഹകരുമായ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97

മുംബൈ: ഇന്ത്യയിലെ പ്രമുഖ പണമിടപാട്, ധനകാര്യ സേവന കമ്ബനിയും ക്യുആര്‍, മൊബൈല്‍ പെയ്മെന്റുകളുടെ പതാകവാഹകരുമായ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ഒ സി എല്‍) കാര്‍ഡ് സൗണ്ട് ബോക്സ് എന്ന ഏറ്റവും പുതിയ സൗകര്യം പുറത്തിറക്കി.

വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്സ്, റുപേ എന്നിങ്ങനെയുള്ള എല്ലാ നെറ്റ് വര്‍ക്കുകളിലൂടേയും ഈ ജനപ്രിയ സൗണ്ട് ബോക്സ് വഴി വ്യാപാരികള്‍ക്ക് മൊബൈല്‍, കാര്‍ഡ് പെയ്മെന്റുകള്‍ സ്വീകരിക്കുവാനുള്ള അവസരം ഇതിലൂടെ ഒരുക്കി കൊടുക്കുന്നു. ‘ടാപ് ആന്റ് പേ’ എന്ന സംവിധാനത്തിലൂടെ സൗണ്ട് ബോക്സ് വഴി എളുപ്പം ഈ സേവനം ലഭ്യമാകുന്നതോടെ ബിസിനസ് വര്‍ദ്ധിപ്പിക്കുവാന്‍ വ്യാപാരികളെ സഹായിക്കും.വ്യാപാരികളുടെ രണ്ട് പ്രശ്നങ്ങള്‍ പേടിഎം കാര്‍ഡ് സൗണ്ട് ബോക്സ് പരിഹരിക്കും – കാര്‍ഡ് പെയ്മെന്റുകള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ എല്ലാ പെയ്മെന്റുകള്‍ക്കും 11 ഭാഷകളില്‍ അപ്പോള്‍ തന്നെ ശബ്ദ അറിയിപ്പ് ലഭിക്കുകയും ചെയ്യും. ടാപ് ആന്റ് പേ എന്ന സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ 5000 രൂപ വരെയുള്ള കാര്‍ഡ് പെയ്മെന്റുകള്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും.

4ജി ശൃംഖല കണക്റ്റിവിറ്റിയോടു കൂടിയ ഇന്ത്യന്‍ നിര്‍മ്മിതമായ ഈ ഉപകരണം ഏറ്റവും വേഗത്തിലുള്ള അറിയിപ്പുകള്‍ ലഭ്യമാക്കും. 4വാട്ട് സ്പീക്കര്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ പേടിഎം കാര്‍ഡ് സൗണ്ട് ബോക്സ് പെയ്മെന്റ് അറിയിപ്പുകളുടെ വ്യക്തത മെച്ചപ്പെടുത്തും. 5 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററിയും ഇതിനുണ്ട്.പേടിഎം-ന്റെ സ്ഥാപകനും സി ഇ ഒ യുമായ ശ്രീ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു, ”ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകാര്‍ക്ക് വേണ്ടി നവീനതകള്‍ കണ്ടെത്തുന്ന കാര്യത്തില്‍ പേടിഎം എന്നും മുന്നിലാണ്. അവരുടെ പെയ്മെന്റ്, ധനകാര്യ സേവന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഞങ്ങളുടെ മുഖ്യ ലക്ഷ്യങ്ങള്‍. ഇന്ന് പേടിഎം കാര്‍ഡ് സൗണ്ട് ബോക്സിലൂടെ അത്തരം ശ്രമങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നു ഞങ്ങള്‍. പേടിഎം ക്യുആര്‍ കോഡ് വഴി മൊബൈല്‍ പെയ്മെന്റുകള്‍ നടത്തുന്ന അതേ ലാളിത്യത്തോടെ കാര്‍ഡുകളും സ്വീകരിക്കപ്പെടേണ്ടതുണ്ട് എന്ന ആവശ്യം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അതിനാലാണ് മൊബൈല്‍ പെയ്മെന്റുകള്‍ക്കും കാര്‍ഡ് പെയ്മെന്റുകള്‍ക്കും വ്യാപാരികള്‍ക്ക് ആവശ്യമായ രണ്ട് കാര്യങ്ങള്‍ ഒരുമിപ്പിക്കുന്ന ഈ കാര്‍ഡ് സൗണ്ട് ബോക്സ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്.”

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *