വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടാണ് പി സി ജോര്‍ജ് വാര്‍ത്തകളില്‍ കൂടുതലും ഇടം നേടാറ്. പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പിന്തുണച്ചിരുന്ന പി സി ജാര്‍ജ് വീണ്ടും വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ്. സംവിധായകൻ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് വീണ്ടും വിവാദ പ്രസ്താവനയ്ക്ക് തുടക്കം കുറിച്ചത്.നാദിര്‍ഷയുടെ ഈശോ സിനിമയെ സംബന്ധിച്ചാണ് ഇപ്പോള്‍ പി സി ജോര്‍ജിന്‍റെ പ്രതികരണം. ഈശോ എന്ന പേരാണ് പി സി ജോര്‍ജിന്‍റെ പ്രശ്നം. സിനിമയ്ക്ക് പേരിട്ടത് മുസ്ലീം സംവിധായകന്‍ ആണല്ലോ. എന്തുകൊണ്ടാണ് ഈശോയ്ക്ക് പകരം മുഹമ്മദ് നബി എന്ന പേര് കൊടുക്കാന്‍ സംവിധായകനായ നാദിര്‍ഷ തയ്യാറാകാതിരുന്നത്.
എല്ലാവരും ക്രിസ്ത്യാനികളുടെ നെഞ്ചത്തോട്ട് കയറുന്നത് എന്തിനാണ്. ഈ സിനിമാ പിടിക്കാന്‍ പോകുന്നവന്‍ ആബേല്‍ അച്ന്റെ കീഴില്‍ വളര്‍ന്നവനല്ലേ. അവന് ആ വൈദികനോട് നന്ദി വേണ്ടേ. നന്ദി ഉണ്ടായിരുന്നുവെങ്കില്‍ ആ വൈദികന്‍ ദൈവമായി കാണുന്ന ഈശോയുടെ പേര് ഇടുമോ? ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാം ക്ഷമിക്കുന്നവരാണ്. മുസ്ലീമിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും രംഗങ്ങള്‍ സിനിമയില്‍ കാണിക്കാറുണ്ടോ? മതേതരത്വമാണെങ്കില്‍ എല്ലാം വേണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള തഞ്ചത്തിലുളള പണിയാണിത്. പടം തീയറ്ററില്‍ കേറ്റാന്‍ അനുവദിക്കില്ല’- പി സി ജോര്‍ജ് പറഞ്ഞു