കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും സന്തോഷ വാര്‍ത്ത.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും സന്തോഷ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
3 ശതമാനമാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാൻ സാധ്യത. നിലവില്‍, 42 ശതമാനമാണ് ക്ഷാമബത്ത. ഇത് 3 ശതമാനം കൂടി വര്‍ദ്ധിപ്പിക്കുന്നതോടെ 45 ശതമാനമായി ഉയരും. 2023 മാര്‍ച്ച് 24-നാണ് ഇതിനു മുൻപ് ക്ഷാമബത്ത പരിഷ്കരണം നടന്നത്.
എല്ലാ മാസവും ലേബര്‍ ബ്യൂറോ പുറത്തിറക്കുന്ന ഏറ്റവും പുതിയ കണ്‍സ്യൂമര്‍ പ്രൈസസ് ഇൻഡക്സ് ഫോര്‍ ഇൻഡസ്ട്രിയല്‍ വര്‍ക്കേഴ്സിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കും, പെൻഷൻകാര്‍ക്കുമുള്ള ക്ഷാമബത്ത കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്നത്. 2023 ജനുവരി ഒന്ന് മുതല്‍ മുൻകൂര്‍ പ്രാബല്യത്തോടെയുളള പരിഷ്കരണമാണ് 2023 മാര്‍ച്ച് 24 മുതല്‍ നടപ്പാക്കിയത്. ഇത്തവണത്തെ പരിഷ്കരണത്തിന് 2023 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യം ഉണ്ടാകും.