കോഴിക്കോട് | പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു മാസമായി ജോസഫിന് പെന്‍ഷന്‍ മുടങ്ങിയിരുന്നു. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ജോസഫ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു.
ഭാര്യ ഒരുവര്‍ഷം മുമ്ബ് മരിച്ചതിനെ തുടര്‍ന്ന് കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകള്‍ ജിന്‍സി അനാഥാലയത്തിലാണ്. ജോസഫിന്റെ പെന്‍ഷനെ കൂടാതെ മകളുടെയും പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയായിരുന്നു. രണ്ടുപേരും ജീവിക്കുന്നത് വികലാംഗ പെന്‍ഷന്‍ കൊണ്ടാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ വലിയ സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
അതേസമയം എല്ലാവര്‍ക്കും കിട്ടേണ്ട പെന്‍ഷന്‍ കുടിശിക മാത്രമാണ് ജോസഫിന് കിട്ടാനുള്ളതെന്നും പെന്‍ഷന്‍ കിട്ടാനുള്ളത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് പറയാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ ചൂണ്ടിക്കാട്ടി. അതിദരിദ്ര ലിസ്റ്റില്‍പ്പെട്ട ജോസഫിന് വീട്ടിലേക്കുള്ള റോഡ് പണിയാന്‍ 4 ലക്ഷം രൂപ പഞ്ചായത്ത് നല്‍കി. ഭിന്നശേഷിക്കാരിയായ മകളെ പഞ്ചായത്ത് ഇടപ്പെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു