ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു.
ദുബായ്: ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ ജൂണ്‍ 30 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയമാണ് (MoHRE) സ്വകാര്യമേഖലയ്ക്ക് ശമ്ബളത്തോടൊപ്പമുള്ള അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത പൊതു അവധികള്‍ സംബന്ധിച്ച യു.എ.ഇ മന്ത്രിസഭ പ്രമേയവുമായി പൊരുത്തപ്പെടുന്നതാണ് തീരുമാനം.
യുഎഇയിലെ ഔദ്യോഗിക ബലിപെരുന്നാള്‍ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ബലി പെരുന്നാള്‍ പ്രമാണിച്ച് ജീവനക്കാര്‍ക്ക് ഹിജ്രി കലണ്ടര്‍ പ്രകാരം ദുല്‍ഹിജ്ജ 9 മുതല്‍ 12 വരെയായിരിക്കും അവധി. ശമ്ബളത്തോടുകൂടിയ അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.
വാരാന്ത്യം ഉള്‍പ്പെടുത്തിയാല്‍, ഇത് ആറ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന നീണ്ട ഇടവേളയായി മാറുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള ജീവനക്കാരും കുടുംബങ്ങളും.