രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃയോഗത്തില്‍ ഉയര്‍ന്നിരുന്നു.
പുതുവത്സര സമ്മാനം എന്ന നിലയില്‍ ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇതിനായി പെട്രോളിയം മന്ത്രാലയം ഇന്ധന വിതരണ കമ്ബനികള്ക്കുമേല് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.
പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപ വരെ കുറയ്ക്കാനാണ് ആലോചന. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയതായിയാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും.
Article Categories:
Latest News