നാണയപ്പെരുപ്പ ഭീഷണി നേരിടാന്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി നേരിടാന്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
പെട്രോള്‍ വിലയില്‍ ലിറ്ററിന് പത്ത് രൂപയും ഡീസലിന് എട്ട് രൂപയും കുറയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില കുറയ്ക്കാനുള്ള നിര്‍ദേശം കേന്ദ്ര ധനമന്ത്രാലയം എണ്ണക്കമ്ബനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ഭരണ കക്ഷിയായ ബി.ജെ.പിയുടെ വിജയ സാദ്ധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് പുതിയ നിര്‍ദേശം.രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞതിനാല്‍ നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്പനയില് നിന്നും എണ്ണക്കമ്ബനികള്‍ വന്‍ ലാഭമാണുണ്ടാക്കുന്നത്. എക്സൈസ് തീരുവ ഇളവിനൊപ്പം റിഫൈനറി ഗേറ്റ് വിലയും കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാനാണ് ആലോചിക്കുന്നത്.രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 78 ഡോളറിലേക്ക് താഴ്ന്നതോടെ പെട്രോളിന് ലിറ്ററിന് എത്ത് രൂപയും ഡീസലിന് ഏഴ് രൂപയും ലാഭമാണ് കമ്ബനികള്‍ നേടുന്നത്. അതിനാല്‍ വില ഇളവിലെ നഷ്ടത്തിന്റെ ഒരു ഭാഗം കമ്ബനികളും സഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില റെക്കാഡ് ഉയരത്തിലെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്ബ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ നികുതി എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചിരുന്നു.