തിരുവനന്തപുരം: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് അടിയന്തര പ്രമേയമായി ഉന്നയിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഉന്നംവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
മോന്‍സനെ ആരൊക്കെ കണ്ടു, ചികിത്സിച്ചു എന്നൊക്കെ അറിയാമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കൂടുതലായി ഒന്നും ഇപ്പോള്‍ പറയാനില്ലെന്നും പ്രതിപക്ഷത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മോന്‍സനെതിരേ ലോക്കല്‍ പോലീസ് നാലു കേസെടുത്തിട്ടുണ്ട്. ചെമ്ബോല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിട്ടില്ല. വ്യാജമായി ചെമ്ബോല നിര്‍മിച്ചോയെന്ന് അന്വേഷണ പരിധിയില്‍ വരും. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.