തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി വർധിച്ചിട്ടും കേരള സര്‍ക്കാര്‍ കാര്യമായ പ്രതിരോധം തീര്‍ക്കാത്തത് അണികൾക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന്റെ മറ്റൊരു വശം സര്‍ക്കാരിനു ഈ വിലവര്‍ധന മൂലം സന്തോഷമുണ്ടെന്നതാണ്. നികുതിയിലൂടെ മാത്രം സംസ്ഥാനം പോക്കറ്റിലാക്കിയത് 8704 കോടി രൂപയാണ്. ഈ വര്‍ഷം തീരാന്‍ രണ്ടു മാസം കൂടി അവശേഷിക്കെ കഴിഞ്ഞ വര്‍ഷത്തെ നികുതി തുകയുടെ 90 ശതമാനവും ലഭിച്ചു കഴിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെതിരെ സിപിഎമ്മും സര്‍ക്കാരും കാര്യമായ പ്രതിരോധം തീര്‍ക്കാത്തതും ഇതേ കാരണത്താലാണ്. തങ്ങളല്ല ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതെന്നും കേന്ദ്രമാണ് വില കുറയ്ക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. ഇതുകൂടാതെ പെട്രോളിന് 27 .42 ശതമാനമുണ്ടായിരുന്ന നികുതി സംസ്ഥാനം ഉയര്‍ത്തുകയും ഇപ്പോള്‍ 30 .08 ആക്കുകയും ചെയ്തു.
സംസ്ഥാനം തങ്ങളുടെ നികുതി കുറച്ചാല്‍ തന്നെ പെട്രോള്‍ വില നൂറിന് താഴെയെത്തും. അതേസമയം കേന്ദ്രത്തിനു ലഭിക്കുന്ന നികുതി വിവിധ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് തന്നെ തിരിച്ചു നല്‍കുന്നുണ്ട്. വെറും 10 പൈസ കൂട്ടിയാല്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്താറുള്ള പ്രതിപക്ഷ കക്ഷികളും ഈ കാര്യത്തില്‍ മൗനത്തിലാണ്.