തിരുവനന്തപുരം: വികസന-ക്ഷേമ രംഗത്തെ നേട്ടങ്ങള്‍ക്കും തുടര്‍ച്ചയായി ഉയര്‍ന്ന വിവാദങ്ങള്‍ക്കും നടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്.
തിരുവനന്തപുരം: വികസന-ക്ഷേമ രംഗത്തെ നേട്ടങ്ങള്‍ക്കും തുടര്‍ച്ചയായി ഉയര്‍ന്ന വിവാദങ്ങള്‍ക്കും നടുവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്.
വിവാദങ്ങള്‍ ഒന്നൊന്നായി ഉയരുമ്ബോഴും വികസന ക്ഷേമ പരിപാടികള്‍ ഉയര്‍ത്തിപ്പിടിച്ച് നൂറുദിന കര്‍മപരിപാടി പൂര്‍ത്തിയാക്കിയാണ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. ആഘോഷ സമാപനം ശനിയാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. അതേസമയം, സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ കടുത്ത പ്രതിഷേധമുയര്‍ത്തുകയാണ് പ്രതിപക്ഷം. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ശനിയാഴ്ച ഉപരോധിക്കും.
ജനങ്ങള്‍ക്ക് കടുത്ത സാമ്ബത്തിക ഭാരം അടിച്ചേല്‍പ്പിച്ചാണ് മൂന്നാംവര്‍ഷത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. 4000 കോടിയോളം രൂപയുടെ നികുതിയാണ് മൂന്നാംവര്‍ഷത്തില്‍ അധികമായി ചുമത്തിയത്. ഇതില്‍ പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടു രൂപ സെസും ഉള്‍പ്പെടുന്നു. കെട്ടിട നിര്‍മാണ മേഖലയിലെ നികുതിയും ഫീസുകളും കാര്യമായി വര്‍ധിപ്പിച്ചു.
ഇതിനിടയിലും വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്കുന്ന ലൈഫ് പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസം നല്കുന്ന പുനര്‍ഗേഹം പദ്ധതി, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് രാജ്യത്ത് ആദ്യമായി ക്ഷേമനിധി ഏര്‍പ്പെടുത്തിയത്, പട്ടയ വിതരണം, ക്ഷേമപെന്ഷന് വിതരണം, ക്ഷീരകര്‍ഷക പെന്ഷന് എന്നിവ സര്‍ക്കാറിന് എണ്ണിപ്പറയാവുന്ന നേട്ടങ്ങളാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് വിവാദങ്ങളുടെ വേലിയേറ്റമാണുണ്ടായത്. ഗതാഗത നിയമലംഘനം തടയാന്‍ സ്ഥാപിച്ച നിര്‍മിത ബുദ്ധി കാമറയെ ചൊല്ലിയുള്ള വിവാദമാണ് ഏറ്റവും ഒടുവിലത്തേത്.