വിലത്തകര്‍ച്ചയില്‍ നിലംപരിശായി പൈനാപ്പിള്‍ വിപണി

December 19, 2023
40
Views

കാലാവസ്ഥാ വ്യതിയാനം പൈനാപ്പിള്‍ കര്‍ഷകരുടെ മോഹം തല്ലിത്തകര്‍ത്തു.

 തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം പൈനാപ്പിള്‍ കര്‍ഷകരുടെ മോഹം തല്ലിത്തകര്‍ത്തു. വിലകുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി.

കഴിഞ്ഞ ഡിസംബറില്‍ കിലോയ്ക്ക് 30-35 രൂപവരെ വില ലഭിച്ചിരുന്ന പൈനാപ്പിളിന് നിലവില്‍ പച്ചയ്ക്കും പഴത്തിനും 15-17 രൂപ എന്ന നിരക്കിലേക്കാണ് വിലതാഴ്ന്നത്. മികച്ചവരുമാനം പ്രതീക്ഷിച്ച്‌ കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ വെട്ടിലായി.

ബാങ്ക് വായ്പയെടുത്താണ് ഭൂരിപക്ഷം കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. സാന്പത്തിക വര്‍ഷം അവസാനിക്കാൻ രണ്ട ുമാസം മാത്രം അവശേഷിക്കേ വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സമര്‍ദം ചെലുത്തുന്നതിനിടെ വിലയിടിവ് കര്‍ഷകര്‍ക്ക് കൂനിൻമേല്‍ കുരുവായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് 50, 000 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ കൃഷി ചെയ്തുവരുന്നത്. നിലവില്‍ ശരാശരി 1500 ടണ്ണാണ് പ്രതിദിന ഉത്പാദനം. സീസണില്‍ ഉത്പാദനം ഇതിലും കൂടുതലാണ്. പ്രത്യക്ഷമായും പരോക്ഷമായും അരലക്ഷത്തോളം പേരാണ് ഇതിലൂടെ ഉപജീവനം നടത്തിവരുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പൈനാപ്പിള്‍ കയറ്റി അയയ്ക്കുന്നുണ്ട ്. പ്രതിവര്‍ഷം കുറഞ്ഞത് 5,000 കോടിയുടെ വരുമാനമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *