ഹൃദയാരോഗ്യത്തിനായി കഴിക്കാം പിസ്ത

December 20, 2023
36
Views

നട്സുകള്‍ പൊതുവേ ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഭക്ഷണമാണ്. നട്സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പിസ്ത.

നട്സുകള്‍ പൊതുവേ ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഭക്ഷണമാണ്. നട്സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പിസ്ത. ആരോഗ്യത്തിനും ചര്‍മം, മുടി സംരക്ഷണത്തിനുമെല്ലാം മികച്ചതാണ് പിസ്ത.

പിസ്ത വിവിധ പോഷകങ്ങളാല്‍ സമ്ബുഷ്ടമാണ്. ശരീരഭാരം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കാനും പിസ്ത കഴിയും.

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പിസ്ത കാൻസര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിന് പ്രധാന പങ്കാണ് വഹിക്കുന്നത്. പുരുഷന്മാര്‍ക്ക് കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഉത്തമമാണ് പിസ്ത. ഹീമോഗ്ലോബിൻ തോതു വര്‍ദ്ധിപ്പിയ്ക്കാനും പിസ്ത നല്ലതാണ്. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിക്കാൻ പിസ്ത കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ലെെംഗികാസക്തി വര്‍ദ്ധിക്കാനും പിസ്ത നല്ലതാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പിസ്ത. ഇതിലെ ലൂട്ടിൻ, സിയാക്‌സാന്തിൻ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. കലോറി കുറഞ്ഞ നട്സാണ് പിസ്ത. തടി കുറയ്ക്കാൻ പിസ്ത ഏറെ നല്ലതാണ്. ഇതിലെ ഫൈബര്‍ ഏറെ ഗുണം ചെയ്യും.

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌ പിസ്‌ത നല്ലതാണ്‌. പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂടാൻ സഹായിക്കും. ഓക്‌സിജൻ നിറഞ്ഞ രക്തം എത്തുന്നതോടെ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാകും. ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പദാര്‍ത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകള്‍. ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയുന്നതിലൂടെ കാൻസറിന്റെയും മറ്റ് രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ ഉറവിടമാണ് പിസ്ത. തിമിരം പോലുള്ള നേത്രരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കുറയ്ക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനില്‍ (എഎംഡി) സംരക്ഷിക്കാനും അവ സഹായിക്കുമെന്ന് അമേരിക്കൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നു.

പിസ്ത കഴിക്കുന്നത് ഹൃദയസംബന്ധമായ നിരവധി ഗുണങ്ങള്‍ നല്‍കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പിസ്ത രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതും ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *