പ്ലസ് വൺ വിദ്യാർത്ഥികളുടെ കണ്ണുനീർ കാണാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം; കാദർ കരിപ്പൊടി

August 19, 2021
193
Views

പ്ലസ് വിദ്യാർത്ഥികളുടെ കണ്ണുനീർ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കാണണമെന്ന് മാധ്യമ പ്രവർത്തകൻ കാദർ കരിപ്പൊടി., പ്ലസ് വൺ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിക്ക് നേതൃത്വം നൽകി സംസാരിക്കുകയിരുന്നു ആദ്ദേഹം.

ഓൺലൈൻ ക്ലാസ്സിൽ പാഠഭാഗങ്ങൾ മനസിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണെന്നും ഈ സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷകൾ മാറ്റി വെയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാർഥികൾ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു. കാസർഗോഡ് ജില്ലയിൽ വിദ്യാനഗർ, പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ് സർക്കിൾ പരിസരത്തുമാണ് വിദ്യാർഥികൾ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധപരിപാടിയിൽ 50 ഓളം വിദ്യാർഥികളാണ് ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *