ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേൽപ്പാലത്തിൽ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കും. സുപ്രീംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. ‘പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ സമിതി രൂപീകരിക്കും.
ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സമിതിലുണ്ടാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക.
‘ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ല. ഞങ്ങൾക്ക് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണ്’ സുപ്രീം കോടതി പറഞ്ഞു.
സുരക്ഷാവീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകൾ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം.