പ്രധാനമന്ത്രിക്ക് സുരക്ഷ നൽകുന്നതിൽ വീഴ്ച വരുത്തിയ സംഭവം: മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

January 10, 2022
161
Views

ന്യൂ ഡെൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടകൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷ നൽകുന്നതിൽ വീഴ്ച വരുത്തിയ സംഭവം മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ ഉത്തരവ്. സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഇതിനായി മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി അധ്യക്ഷൻ ആയുള്ള സമിതിയിൽ എൻ ഐ എ ഡി ജി, എഡിജി ഇൻ്റലിജൻസ് പഞ്ചാബ് എന്നിവർ ആണ് അംഗങ്ങൾ. സ്വതന്ത്ര സമിതി മതിയെന്ന് പഞ്ചാബ് കോടതിയിൽ പറഞ്ഞു. എന്നാൽ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം ആവാമെന്ന് ചീഫ് ജസ്റ്റിസ് നിലപാട് എടുക്കുകയായിരുന്നു.

നടപടികൾ കോടതി മരവിപ്പിച്ച ശേഷം കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് പഞ്ചാബ് സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ നോട്ടീസ് നൽകിയത് കോടതി തീരുമാനത്തിനു മുമ്പെന്ന് കേന്ദ്രം വ്യക്തമാക്കി. എസ്പിജി നിയമം നിർദ്ദേശിക്കുന്ന സുരക്ഷയിൽ വീഴ്ച വന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ കാർ മേൽപാലത്തിൽ എത്തിയതു വരെ വഴിതടയലിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇത് പഞ്ചാബ് സർക്കാർ സ്വയം ന്യായീകരിക്കുന്നത് വിചിത്രമെന്നും കേന്ദ്രം പറഞ്ഞു. വീഴ്ച വന്നത് എവിടെയെന്ന് കേന്ദ്ര സമിതി അന്വേഷിക്കണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

അന്വേഷണ സമിതി രൂപീകരിച്ച ശേഷം കാരണം കാണിക്കൽ നോട്ടീസ് എന്തിന് നൽകിയെന്ന് ചോദിച്ച കോടതി ഡിജിപി ഉത്തരവാദിയെന്ന് എങ്ങനെ നിശ്ചയിച്ചു എന്നും ചോദിച്ചു. എസ്പിജി നിയമപ്രകാമെന്ന് കേന്ദ്രം മറുപടി നൽകി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി.

ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പഞ്ചാബിൽ പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *