തിരുവനന്തപുരത്ത് പോക്സോ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവ്

January 11, 2024
40
Views

നാല് വയസ്സുകാരി പീഡനിരയായ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്.

തിരുവനന്തപുരം: നാല് വയസ്സുകാരി പീഡനിരയായ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.

രേഖയുടേതാണ് വിധി. പ്രതി മുരളിധരനെയാണ് (65) ശിക്ഷിച്ചത്. ഇയാള്‍ക്കെതിരെ 25,000 രൂപ പിഴയും ചുമത്തി. വിചാരണക്കിടെ കുട്ടിയുടെ മാതാവ് പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു.

2021 ജൂലൈ 21ന് രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അച്ചനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പ്രതിയുടെ വീട്ടിലാക്കി മാതാവ് സ്റ്റേഷനില്‍ പോയ നേരത്തായിരുന്നു പീഡിപ്പിച്ചത്. ഇതുകണ്ട കുടുംബശ്രീ സ്ത്രീകള്‍ ബഹളംവെച്ച്‌ കുട്ടിയെ പ്രതിയില്‍നിന്ന് രക്ഷിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *