യുപിയില്‍ വിഷാംശമടങ്ങിയ മിഠായി കഴിച്ചു; മരണപ്പെട്ട കുട്ടികളുടെ എണ്ണം മൂന്നായി

August 21, 2023
34
Views

ഉത്തര്‍ പ്രദേശില്‍ വിഷാംശമടങ്ങിയ മിഠായി കഴിച്ച്‌ മരണപ്പെട്ട കുട്ടികളുടെ എണ്ണം മൂന്നായി.

ഉത്തര്‍ പ്രദേശില്‍ വിഷാംശമടങ്ങിയ മിഠായി കഴിച്ച്‌ മരണപ്പെട്ട കുട്ടികളുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മൂന്നാമത്തെ കുട്ടിയായ ഏഴ് വയസുകാരി മരിച്ചത്.

മിഠായി കഴിച്ച്‌ സാധന (7), ശാലിനി (4) എന്നീ സഹോദരിമാര്‍ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. വര്‍ഷ (7), ആരുഷി (4) എന്നീ രണ്ട് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുഷിയുടെ നില ഗുരുതരമായി തുടരുന്നു.

അയല്‍ക്കാരനായ ശിവ് ശങ്കര്‍ എന്നയാളാണ് കുട്ടികള്‍ക്ക് വിഷം അടങ്ങിയ മിഠായി നല്‍കിയത്. മരിച്ച കുട്ടികളുടെ പിതാവിനോട് ഇയാള്‍ക്ക് ശത്രുത ഉണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി. പ്രതികാരത്തിനായി മിഠായിയില്‍ ഇയാള്‍ വിഷം വച്ച്‌ നല്‍കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ കസ്റ്റഡിയിലാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *