ബിഹാറില്‍ വിഷവാതകചോര്‍ച്ച: ഒരാള്‍ മരിച്ചു; 30 പേര്‍ ആശുപത്രിയില്‍

June 25, 2023
41
Views

ബിഹാറിലെ വൈശാലിയില്‍ വിഷവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു

പാട്ന: ബിഹാറിലെ വൈശാലിയില്‍ വിഷവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു. 30 പേരെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി ഹാജിപൂറിലെ രാജ് ഫ്രഷ് ഡയറിയിലാണ് അമോണിയം ചോര്‍ന്ന് അപകടം സംഭവിച്ചത്. ഇവിടെയുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

വാതകം ചോര്‍ന്നത് എങ്ങനെയാണെന്ന കാര്യം വ്യക്തമല്ല. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *