കസ്റ്റഡിയിലുണ്ടായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മര്‍ദനമെന്ന് ബന്ധുക്കള്‍

March 12, 2024
0
Views

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പന്തല്ലൂര്‍ കടമ്ബോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍(36)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

പൂരത്തിനിടെ ഉണ്ടായ അടിപിടിയെക്കുറിച്ച്‌ അന്വേഷിക്കാനാണ് മൊയ്തീന്‍കുട്ടിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം ഇയാളെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്‍റെ വാദം. സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നെന്നും ഉടനെ ആശുപത്രിയിലെത്തിച്ചെന്നും പോലീസ് അറിയിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *