മലയിൻകീഴ് : വീടുപണിക്കായി മണ്ണ് മാറ്റാൻ തടസം സൃഷ്ടിച്ച് കാർ പാർക്ക് ചെയ്ത അയല്‍വാസി കാർ മാറ്റാത്തതിനെ തുടർന്ന്
മലയിൻകീഴ് ആമ്ബാടി നഗർ വിജയസദനത്തില്‍ അജയകുമാറും ഭാര്യ ചിത്രയും മക്കളായ വിനായക്,കാർത്തിക്ക് എന്നിവരും നീതി തേടി മലയിൻകീഴ് പൊലീസ് സ്റ്റേഷനില്‍
അജയകുമാർ ഭാര്യ ചിത്രയുടെ പേരില്‍ മലയിൻകീഴ്ശ്രീകൃഷ്ണപുരത്ത് വാങ്ങിയ 12 സെന്റ് പുരയിടത്തില്‍ വീട് നിർമ്മിക്കാനായി സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിന് നിയമപരമായി അനുമതി വാങ്ങിയിരുന്നു.എന്നാല്‍ സമീപവാസി
കാർ മാറ്റാമെന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ രേഖാമൂലം എഴുതി നല്‍കിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും കാർ മാറ്റിയില്ല. പൊലീസ് ഇയാളെ
ഇന്നലെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച്‌ഓഫ് ആയിരുന്നു.സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് അജയകുമാറും കുടുംബവും
ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയത്.വാഹനം മാറ്റി വീട് പണി നടത്താൻ സൗകര്യം ഒരുക്കണമെന്നതാണ് ഇവരുടെ ആവശ്യം.പൊലീസ് വസ്തുവിന്റെ പ്രമാണവും വഴി സംബന്ധിച്ച് രേഖകളും പരിശോധിച്ച ശേഷം
ഇന്ന് രാവിലെ 10 മണിയോടെ വാഹനം(കാർ) മാറ്റാമെന്ന മലയിൻകീഴ് എസ്.ഐ.രാഹുല്‍ നല്‍കിയ ഉറപ്പില്‍ അജയകുമാരും കുടുംബവും രാത്രിയോടെ മടങ്ങിപോവുകയായിരുന്നു.