പോലീസുകാരൻ കുഴിമന്തിക്കട അടിച്ചു തകര്‍ത്തു

May 31, 2024
63
Views

ആലപ്പുഴ: പോലീസുകാരൻ കുഴിമന്തിക്കട അടിച്ചു തകർത്തു. വലിയ ചുടുകാടിനു സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് ജോസഫ് എന്ന് പോലീസുകാരൻ അടിച്ചു തകർത്തത്.

ഇയാളെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച്‌ മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തി ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്.

ഹോട്ടലിന്‍റെ ചില്ല് തകർത്ത പോലീസുകാരൻ പിന്നീട് ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചു കയറ്റുക‍യും ചെയ്തു. സമീപത്തുള്ള കടയും ഇയാള്‍ തകർത്തതായി പരാതിയുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *