അടിമാലിയില്‍ ബൈക്കിലെത്തിയ സംഘം പൊലീസുകാരനെ വെട്ടി

March 5, 2024
25
Views

അടിമാലിയില്‍ പൊലീസുകാരനു വെട്ടേറ്റു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ അനീഷിനാണ് വെട്ടേറ്റത്.

ഇടുക്കി: അടിമാലിയില്‍ പൊലീസുകാരനു വെട്ടേറ്റു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ അനീഷിനാണ് വെട്ടേറ്റത്.

പത്താംമൈലില്‍നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കില്‍ പിന്തുടർന്നെത്തിയ മൂവർ സംഘം കത്തി ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു.

കൈക്കും വയറിനും പരിക്കേറ്റ പൊലീസുകാരനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. അക്രമികളില്‍ ഒരാള്‍ മറ്റൊരു കേസില്‍ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *