തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് സേനയിലേക്ക് ഇനി ട്രാന്‍സ്‌ജെന്‍ഡറുകളെ കൂടി ഉള്‍പ്പെടുത്തുന്നു. ഇതു സംബന്ധിച്ചുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധന ചുമതലയുള്ള എഡിജിപിക്ക് കൈമാറി.
തീരുമാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിനായി എഡിജിപിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരിശീലനം നല്‍കുന്ന എപി ബറ്റാലിയനോടും അഭിപ്രായം ചോദിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ഇതിനായുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. റിക്രൂട്ട്‌മെന്റ, പരിശീലനം, ലോ ആന്‍ഡ് ഓര്‍ഡര്‍ കാര്യങ്ങളിലുള്ള നിയമനം എന്നിങ്ങനെയുള്ള കാര്യങ്ങളിലുള്ള അഭിപ്രായമാണ് സര്‍ക്കാര്‍ തേടുന്നത്.
ഇതിനുശേഷം എഡിജിപി ഇന്റലിജന്‍സ് എല്ലാ ആഭിപ്രായങ്ങളും ക്രോഡികരിച്ച് സേനയുടെ അഭിപ്രായം എന്ന നിലയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് പോലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിയമിക്കണമോ, ഏത് നിലയില്‍ നിയമിക്കണം എന്നീ കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കും സേനയുടെ അഭിപ്രായം എന്ന നിലയില്‍ സര്‍ക്കാരില്‍ നിലപാട് വ്യക്തമാക്കുക.