തിരുവനന്തപുരം രാത്രി ആഘോഷങ്ങള്‍ക്ക് തുറന്നു നല്‍കിയ തി മാനവീയം വീഥിയില്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്.
തിരുവനന്തപുരം രാത്രി ആഘോഷങ്ങള്‍ക്ക് തുറന്നു നല്‍കിയ തി മാനവീയം വീഥിയില്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്.
തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് തീരുമാനം.
12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണം. ഒരു സമയം ഒന്നില്‍ കൂടുതല്‍ കലാ പരിപാടികള്‍ അനുവദിക്കരുത്. 11 മണിക്ക് ശേഷം ദ്രുതകര്‍മ്മ സേനയെ വിന്യസിക്കും. ലഹരി ഉപയോഗം തടയാൻ എക്‌സൈസിന്റെ ഉള്‍പ്പടെ പരിശോധന. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ കൂട്ട തല്ലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച്ച രാത്രി നടന്നത് പോലെയുള്ള ഇത്തരം അക്രമ സംഭവങ്ങള്‍ പതിവായതോടെയാണ് മാനവീയം വീഥിയില്‍ നിയന്ത്രണം ശക്തമാക്കണമെന്നു മ്യൂസിയം പൊലീസ് ശുപാര്‍ശ നല്‍കിയത്.നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.രാത്രി 12 മണിക്ക് ശേഷം കലാപരിപാടികള്‍ പാടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷൻ നിര്‍ബന്ധമാക്കും.