വിനോദ സഞ്ചാര മേഖലയായ പൊൻമുടിയില് ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയായ പൊൻമുടിയില് ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേര് സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്.
അഞ്ചല്‍ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ 500 മിറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാര്‍ അറിയിച്ചു. ഒരാളെ മുകളിലേക്ക് എത്തിച്ചു. മറ്റ് മൂന്ന് പേരെ കൊക്കയില്‍ നിന്നും മുകളിലേക്ക് എത്തിക്കാനുളള ശ്രമം തുടരുകയാണ്. നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.
മൂടല്‍ മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പൊൻ മുടിയില്‍ പോയി തിരികെ വരുമ്ബോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.