ദുര്‍ഗാഷ്ടമി ദിനത്തിലാണ് പുസ്തകങ്ങള്‍ പൂജ വെക്കേണ്ടത്
ദുര്‍ഗാഷ്ടമി ദിനത്തിലാണ് പുസ്തകങ്ങള്‍ പൂജ വെക്കേണ്ടത്. വീട്ടിലോ ക്ഷേത്രത്തിലോ എല്ലാം പൂജ വെക്കാവുന്നതാണ്. നവരാത്രി വ്രതവും പൂജയും എല്ലാം ഇതില്‍ തന്നെ പ്രധാനപ്പെട്ടതാണ്.
ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ട് നില്‍ക്കുന്ന ഈ ആഘോഷങ്ങള്‍ക്ക് നവരാത്രി പൂജയോടെയാണ് അവസാനം കുറിക്കുന്നത്. നവരാത്രി ദിനങ്ങളിലെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതി ദേവിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മീ ദേവിയായും അടുത്ത മൂന്ന് ദിവസങ്ങളില്‍ സരസ്വതി ദേവിയായും ആണ് ദേവിയെ ആരാധിക്കുന്നത്.
നവരാത്രി പൂജയും പൂജവെപ്പും എല്ലാം പല വിധത്തിലാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ അവരുടെ പുസ്തകങ്ങളും പാഠ്യവസ്തുക്കളും പൂജക്ക് വെക്കുന്നു. എല്ലാവരും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എന്ന സങ്കല്‍പ്പത്തില്‍ പ്രായമായവരും കുട്ടികളും എല്ലാം പുതിയ കാര്യങ്ങളെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ഇവര്‍ക്ക് എന്തുകൊണ്ടും പൂജ വെക്കുന്നതിന് വേണ്ടി എല്ലാവരും തയ്യാറാവുന്നു. സരസ്വതി കടാക്ഷത്തിന് വേണ്ടിയാണ് ഈ ദിനത്തില്‍ എല്ലാവരും പൂജ വെക്കുന്നത്.
നവരാത്രി ദിനങ്ങളില്‍ അവസാനത്തെ മൂന്ന് ദിനത്തിലാണ് പൂജ വെപ്പിന് തുടക്കം കുറിക്കുന്നത്. അഷ്ടമി, നവമി, ദശമി എന്നീ ദിനങ്ങളാണ് ഇത്. ഇതില്‍ തന്നെ അഷ്ടമി തിഥിയില്‍ വൈകുന്നേരമാണ് പൂജ വെപ്പ് നടത്തേണ്ടത്. ആറ് മണിക്ക് മുന്‍പ് തന്നെ പൂജ വെക്കുന്നതിന് ശ്രദ്ധിക്കണം. വീട്ടിലും ക്ഷേത്രത്തിലും പൂജ വെപ്പ് നടത്താവുന്നതാണ്. വീട്ടില്‍ പൂജ വെക്കുന്നവര്‍ പൂജാ മുറി വൃത്തിയായി വെക്കേണ്ടതാണ്. വീട്ടില്‍ പൂജ വെക്കുമ്ബോള്‍ ആദ്യം ചെയ്യേണ്ടത് പൂജാമുറി വൃത്തായാക്കുകയും പീഠം വെച്ച് പട്ട് വിരിച്ച് സരസ്വതി ദേവിയുടെ ചിത്രം വെക്കേണ്ടതാണ്. അതിന് മുകളില്‍ പേന, പുരാണ ഗ്രന്ഥങ്ങള്‍, പുസ്തകങ്ങള്‍, പൂക്കള്‍, മാലകള്‍ എന്നിവയെല്ലാം പൂജ വെക്കേണ്ടതാണ്. പിന്നീട് നിലവിളക്ക് കൊളുത്തി വെച്ച് അതിന് മുന്നില്‍ ഗണപതിയുടേയും സരസ്വതിയുടേയും ചിത്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. വലത് വശത്തെ വിളക്ക് വെക്കുന്ന ഭാഗത്താണ് ഗണപതിഭഗവാനെ സ്ഥാപിക്കേണ്ടത്.
ഗണപതിക്ക് മുന്‍പില്‍ അവല്‍, മലര്‍, പഴങ്ങള്‍ എന്നിവയെല്ലാം വെക്കേണ്ടതാണ്. നടുവിലാണ് സരസ്വതി ദേവിയെ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥനകള്‍ നടത്തേണ്ടത്. ഓം ഗുരുഭ്യോ നമ: എന്ന് ഗുരുവിനും ഓം ഗണപതയേ നമ: എന്ന് ഗണപതിക്കും ഓം സരസ്വതൈ്യ നമ: എന്ന മന്ത്രം സരസ്വതി ദേവിക്കും വേണ്ടി ജപിക്കേണ്ടതാണ്. പൂജവെപ്പ് ഇങ്ങനെ ദിനവും ഗണപതിഭഗവാന് വേണ്ടി പ്രത്യേക പൂജകള്‍ നടത്തേണ്ടതാണ്. മലര്‍, ശര്‍ക്കര, പഴം, കല്‍ക്കണ്ടം, മുന്തിരി, തേന്‍, നെയ്യ് എന്നിവയെല്ലാം ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്.
വിജയ ദശമി ദിനത്തില്‍ ഭഗവാന് പായസം നിവേദിക്കാവുന്നതാണ്. ദേവി മന്ത്രങ്ങളും, സരസ്വതി ദേവിക്കും പ്രത്യേകം പൂജയും മന്ത്രങ്ങളും നടത്തേണ്ടതാണ്. സ്തുതികളും മറ്റും ജപിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും മോക്ഷവും സിദ്ധിക്കുന്നു എന്നാണ് വിശ്വാസം. വിജയദശമി ദിനമാണ് ഏറ്റവും പ്രധാനപ്പെട്ടതും.