മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട് ഇനി 85 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രം.ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇതുവരെ 80 വയസിന് മുകളിലുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമായിരുന്നു. ലോക്‌സഭാ, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്ബാണ് ഈ ഭേദഗതി വരുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ വോട്ടർ പട്ടിക പ്രകാരം രാജ്യത്തെ 1.85 കോടി വോട്ടർമാർ 80 വയസിനു മുകളിലുള്ളവരാണ്. 100 വയസും അതില്‍ കൂടുതലുമുള്ള വോട്ടർമാരുടെ എണ്ണം 2.38 ലക്ഷമാണ്. 85 വയസിന് മുകളിലുള്ള വോട്ടർമാർക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം നല്‍കുന്നതിനായി 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നിയമ മന്ത്രാലയം വെള്ളിയാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തെ കോവിഡ് കാലത്തേക്ക് മാത്രമാണ് സർക്കാർ 80 വയസ് എന്ന നിയമം നടപ്പാക്കിയത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് കുറവാണ്. അതുകൊണ്ടാണ് നിയമങ്ങളില്‍ സർക്കാർ മാറ്റം വരുത്തിയത്.
ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവർ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നല്‍കണം. ബൂത്ത് ലെവല്‍ ഓഫീസർമാരില്‍ നിന്ന് അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം. അപേക്ഷകള്‍ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിങ് ഉദ്യോഗസ്ഥർ ഇ സന്ദർശിച്ച് പോസ്റ്റല്‍ ബാലറ്റ് നല്‍കും. വോട്ട് രേഖപ്പെടുത്തി നല്‍കുന്ന ബാലറ്റ് കൈപ്പറ്റി അധികൃതര നല്‍കും.